ശ്രീ മുളയൻകാവ് ഭഗവതി ക്ഷേത്രം:
പാലക്കാട് ജില്ലയില്‍ പട്ടാമ്പി യ്ക്ക് അടുത്ത് കൊപ്പം – ചെർപ്പുളശേരി പാതയ്ക്ക് അരികെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ദേവി ക്ഷേത്രം ആണ് മുളയൻകാവ് ഭഗവതി ക്ഷേത്രം. അനുഷ്ഠാനങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും പ്രാധാന്യം ഉള്ളതാണിവിടെ. പുതുവർഷാരംഭത്തിൽ തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളോടെ പരിസമാപ്തികുറിക്കുന്നു. വള്ളുവനാട്ടിലെ അവസാന പൂരം എന്നൊരു സ്ഥാനവും ഇതിനുണ്ട്.
പ്രത്യേകതകൾ:
മേടം 1) കൊട്ടിപ്പുറപ്പാട്
2) പാനവേല
3) ചപ്പു വേല
4) കരിവേല
5) അഞ്ചാം വേല
അഞ്ചാം വേല തൊട്ട് പുലരും വരെ തോൽപ്പാവക്കൂത്തു തുടങ്ങുന്നു. പഞ്ചവടി പ്രവേശനം തൊട്ടു തുടങ്ങുന്ന രാമായണം കഥാവതരണം പൂരം കഴിഞ്ഞ് ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് അവസാനിക്കുക… പൂരത്തിനു 10 ദിവസം മുമ്പെ നടക്കുന്ന ചെറുകോടുവേലയും വല്ലപ്പുഴ വേലയും വണ്ടുംതറ വേലയും പ്രസിദ്ധമാണ്..
മുളയൻകാവിൽ പൂരത്തേക്കാൾ പ്രസിദ്ധി കാളവേലക്കാണ്…
പൂരത്തിന്റ തലേ ദിവസമാണ് കാളവേല.. സന്ധ്യ മതുൽ നാനാഭാഗത്തു നിന്നും ആർപ്പും വിളികളുമായി എത്തുന്ന കമനീയമായി അലങ്കരിച്ച കാള രൂപങ്ങൾ ഓരോന്ന രോന്നായി പാതിരയ്ക്ക് അമ്പലതിരുമിറ്റത്തേക്കിറങ്ങുന്നു.നേരം പുലരും വരെ തിരുമുറ്റത്തു നിറഞ്ഞു നിൽക്കുന്ന കെട്ടുകാള കാഴ്ച മറ്റെങ്ങുമില്ലാത്തതാണ്
പകൽ പൂരത്തിന് താലപ്പൊലിയാണ് മുഖ്യം താലം നിരത്തൽ, കോമരങ്ങളുടെ നൃത്തം, അരിയേറ് തുടങ്ങിയ ഭക്തി നിർഭരമായ ആചാരങ്ങൾക്ക് പുറമെ പഞ്ചവാദ്യം മേളം തുടങ്ങിയവയും അമ്പലത്തിനു പുറത്ത് തിറ പൂതൻ കളിയും ചവിട്ടു കളിയും പൊടി പാറി നടക്കും. ഭദ്രകാളിയുടെ പ്രതീകങ്ങളാണ് തിറയും പൂതങ്ങളും.. രാവണവധം കഴിഞ്ഞ് ഭൂതങ്ങൾ കളത്തിലെത്തി ചോര കുടിച്ച് നൃത്തം വെച്ച് തിമർത്തുന്നു വെന്നാണ് സങ്കല്പം.